photo

നെടുമങ്ങാട്: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമികളുടെ 166ാമത് ജയന്തി സമ്മേളനം യൂണിയൻ ഓഡിറ്റോറിയത്തിൽ പുഷ്‌പാർച്ചനയോടെ നടന്നു. വനിതകളും കുട്ടികളും ഉൾപ്പടെ നിരവധി കരയോഗങ്ങളിലെ പ്രവർത്തകർ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ അഡ്വ.വി.എ. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എൻ. പീതാംബരകുറുപ്പ് അനുസ്‌മരണ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ബി.ജി.കെ. തമ്പി സ്വാഗതവും യൂണിയൻ സെക്രട്ടറി എം. സുകുമാരൻ നായർ നന്ദിയും പറഞ്ഞു.