photo

നെടുമങ്ങാട്: പ്രളയം സൃഷ്ടിച്ച ദുരിതത്തിനിടെ സെസ് ചുമത്തിയതിലൂടെ പ്രളയബാധിതരെക്കൂടി ദുരിതത്തിലാക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്‌തതെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ പറഞ്ഞു. നഗരസഭയിലെ അരശുപറമ്പിൽ സി.പി.എമ്മിൽ നിന്നും കോൺഗ്രസിലേക്ക് വന്ന പ്രവർത്തകരുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശിധരൻനായരുടെ അദ്ധ്യക്ഷതയിൽ മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി, വട്ടപ്പാറ ചന്ദ്രൻ, കല്ലയം സുകു, നെട്ടിറച്ചിറ ജയൻ, അഡ്വ. എസ്. അരുൺകുമാർ, ടി. അർജ്ജുനൻ, വള്ളക്കടവ് സുധീർ, മന്നൂർക്കോണം സത്യൻ, എം.എസ്. ബിനു, ഷിനു നെട്ടയിൽ, ആർ.ആർ. രാജേഷ്, പ്രസന്നകുമാർ, അഡ്വ. നൂർജി, ഹാഷിം റഷീദ്, ഹസീന ടീച്ചർ, ഷിജു എച്ച്.എൻ, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.