തിരുവനന്തപുരം: ശ്രീലങ്കയിൽ നിന്ന് ലഷ്‌കർ ഭീകരസംഘം തമിഴ്‌നാട്ടിലെത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം. സുരക്ഷ ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദ്ദേശം നൽകി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റു സ്ഥലങ്ങളിലും ജാഗ്രത പുലർത്താനും, ആരാധനാലയങ്ങൾക്ക് ചുറ്റും നിരീക്ഷണം ശക്തമാക്കാനും നിർദേശമുണ്ട്. അതിർത്തി ജില്ലകളിൽ ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്തും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലക്ക് 0471- 2722500 എന്ന നമ്പറിലോ അറിയിക്കണം.