തിരുവനന്തപുരം: പി.എസ്.സിയുടെ കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് കാട്ടിയ അഞ്ച് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചുമത്തി. ഗൂഢാലോചന, വിശ്വാസ വഞ്ചന, ഒരേ ഉദ്ദേശ്യത്തോടെ കു​റ്റക്യത്യം ചെയ്യൽ എന്നീ വകുപ്പുകളാണു പുതുതായി ചേർത്തത്. പരീക്ഷയെഴുതിയ ശിവരഞ്ജിത്, പ്രണവ്, നസിം, പരീക്ഷാ സമയത്ത് സന്ദേശങ്ങൾ ഫോണിലൂടെ നൽകിയ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവരാണ് പ്രതികൾ. യൂണിവേഴ്‌സി​റ്റി കോളേജിലെ കുത്തുകേസിൽ ശിവരഞ്ജിത്തും നസിമും റിമാൻഡിലാണ്. മ​റ്റുള്ളവർ ഒളിവിലും.