നേമം: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച വൃദ്ധൻ മരിച്ചു. നേമം ജെ.സി ലെയിൻ ആരിഫാ മൻസിലിൽ അസീം (70) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 17 ന് ഉച്ചതിരിഞ്ഞ് 2.30 ന് നേമം സിഗ്നൽ പോയിന്റിനു സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അസീം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ മരിച്ചു. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ:ബിജു , ഹാഷിം , ആരിഫ് , ആരിഫ , ഹബീസ്.