തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി ചൊവ്വര പരമേശ്വരന്റെ മകളും മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെ മുൻ ലേഖകൻ എൻ.വി.എസ്. വാര്യരുടെ ഭാര്യയുമായ കെ.സുമംഗലാദേവി (88) തിരുവനന്തപുരം ജവഹർനഗറിൽ നിര്യാതയായി . ഹരിജൻ വെൽഫെയർ വകുപ്പിൽ ജില്ലാ ഡെവലപ്പ്മെന്റ് ഓഫീസറായിരുന്നു. മക്കൾ: ഡോ. കെ.ശ്രീകുമാരി (മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ), അജിത്കുമാർ (അമേരിക്ക). മരുമക്കൾ: ജയകുമാർ (റിട്ട. ചീഫ് പ്രൊഡക്ഷൻ മാനേജർ, ടി.ടി.പി.), ജ്യോതി (അമേരിക്ക).