കിളിമാനൂർ: നഗരൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും ബി. സത്യൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇബ്രാഹിംകുട്ടി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം കൂടാരം സുരേഷ്, ബാങ്ക് മെബർമാരായ തുളസീധരൻ, അരവിദാക്ഷൻ നായർ, അനിൽകുമാർ, പ്രകാശ്, സിന്ധു, ഗിരിജാകുമാരി, നളിനി ശശിധരൻ, ജലജകുമാരി, ലീജ ജോൺസൺ, ഫസിലുദീൻ, ബാങ്ക് സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തു.