general

ബാലരാമപുരം: ബാലരാമപുരത്ത് പ്രഭാത് പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രൊഫ.എം. ചന്ദ്രബാബു രചിച്ച വൈകുണ്ഠ സ്വാമികൾ മാനവികതയുടെ മുടി ചൂടും പെരുമാൾ എന്ന പുസ്തകം മന്ത്രി.കെ. രാജു കെ. ആൻസലൻ എം.എൽ.എ ക്ക് നൽകി പ്രകാശനം ചെയ്തു. ഹനീഫ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,​ ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറി പി.കെ. രാജ്മോഹൻ,​ വെങ്ങാനൂർ ബ്രൈറ്റ്,​ നെല്ലിമൂട് ശ്രീധരൻ,​ വള്ളിക്കാവ് മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. പ്രൊഫ.എം. ചന്ദ്രബാബു സ്വാഗതവും തലയൽ മനോഹരൻ നായർ നന്ദിയും പറഞ്ഞു. കവിയരങ്ങ് വൈലോപിള്ളി സംസ്കൃതിഭവൻ ചെയർമാൻ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.