കടയ്ക്കാവൂർ: മുതലപ്പൊഴി നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക, മത്സ്യബന്ധന ഉപകരണങ്ങളുടെ രജിസ്ട്രേഷൻ ഫീസ് വർദ്ധനവ് പിൻവലിക്കുക, പുനരധിവാസ ഫണ്ട് വിതരണത്തിലെ കാല താമസം ഒഴിവാക്കുക, മത്സ്യതൊഴിലാളികൾക്കും മക്കൾക്കും ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചുതെങ്ങ് ഫിഷറീഷ് ഓഫീസ് മത്സ്യ തൊഴിലാളികൾ ഉപരോധിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം വർക്കല കഹാർ ഉപരോധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെറിൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹി നെൽസൺ ഐസക്ക്, പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, വൈസ് പ്രസിഡന്റ് യേശുദാസ്, പഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതാ മനോജ്, ബ്ളോക്ക് പഞ്ചായത്ത് അംഗം സന്ധ്യാ സുജയ്, പഞ്ചായത്ത് അംഗംങ്ങളായ ഹെലൻ അഗസ്റ്റിൻ, മണ്ഡലം ഭാരവാഹികളായ സെബാസ്റ്റിൻ, വിൽസെന്റ്, ജൂഡ്, ജോർജ്, ജോസ്, അനിൽകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ തുടങ്ങിയവർ പങ്കെടുത്തു.