aug24d

ആറ്റിങ്ങൽ: പ്രളയദുരന്ത മുഖത്ത്‌ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടവേ മരിച്ച ചെറുവണ്ണൂർ സ്വാദേശി ലിനു, മലപ്പുറം തിരുനാവായ സ്വദേശി അബ്ദുൽ റസാഖ് എന്നിവരുടെ കുടുംബങ്ങൾക്ക് 50,​000 രൂപ വീതം ആറ്റിങ്ങൽ അമർ ആശുപത്രി ധനസഹായം നൽകി.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ അമർ ആശുപ്രത്രി എം ഡി ഡോ. പി.രാധാകൃഷ്ണൻ നായരും ഭാര്യ ജയശ്രീ ബി.എസും ചേർന്ന് സേവാഭാരതി സംസ്ഥാന സെക്രട്ടറി ഹരിദാസിന് തുക കൈമാറി. ഇതോടൊപ്പം സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായ ഫണ്ടും കൈമാറി. സേവാഭാരതി ജില്ലാ സെക്രട്ടറി ശങ്കർ, ജില്ലാ കാര്യവാഹക് വി.സി. അഖിലേഷ്, സംഗീത സംവിധായകനും ഗാന രചയിതാവുമായ ജി.കെ. ഹരീഷ് മണി, ജില്ലാ സേവാപ്രമുഖ് സുജിത് കുമാർ, വക്കം അജിത്, ബി.ജെ.പി അംഗം അജിത് പ്രസാദ്, കൗൺസിലർ സന്തോഷ്, പത്മനാഭൻ, മനു കൃഷ്ണൻ തമ്പി എന്നിവർ പങ്കെടുത്തു.