1

പൂവാർ: കോൺഗ്രസ് കരുംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ മികവ് 2019 സംഘടിപ്പിച്ചു. പുതിയതുറ സ്വീ ബോഡ് ഹാളിൽ നടന്ന ചടങ്ങ് ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫ്രാങ്കിളിൻ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം. വിൻസെന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. ശിവകുമാർ, കരുംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാർ, കരുംകുളം രാധാകൃഷ്ണൻ, പുഷ്പം വിൻസെന്റ്, കരുംകുളം രാജൻ, അൽബീന റോബിൻസൺ തുടങ്ങിയവർ സംസാരിച്ചു. കരുംകുളം മണ്ഡലത്തിൽനിന്നും 5732 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ പ്രവർത്തിച്ച ബൂത്ത് പ്രസിഡന്റ് മാരെ ചടങ്ങിൽ ആദരിച്ചു.