crime

നെയ്യാറ്റിൻകര: സംശയാസ്പദമായി വീട്ടിൽ ഒളിച്ചിരുന്നയാളെ പൊലീസ് പിടികൂടി. മധുര സ്വദേശി ആനന്ദ് രാജ് (44)​ ആണ് പിടിയിലായത്. ഗൃഹനാഥന്റെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ശാസ്താംതല റസിഡന്റ്സ് അസോസിയേഷൻ കുടുംബാംഗമായ എസ്.എസ്. നിവാസിൽ രാമചന്ദ്രപണിക്കരുടെ വീട്ടിലാണ് അക്രമി പതിയിരുന്നത്. ഇന്നലെ രാവിലെ 11 കഴിഞ്ഞ് ഗൃഹനാഥൻ പുറത്ത് പോയ തക്കം നോക്കിയാണ് അക്രമി അകത്തു കടന്നത്. എന്നാൽ ഗൃനാഥനില്ലാത്ത തക്കം നോക്കി വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന വിരുതൻ 500 രൂപയും അലമാരയിൽ സൂക്ഷിച്ചിരുന്ന നിലവിളക്കും എടുത്ത് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് പൊലീസ് ഭാഷ്യം. കടയിൽ നിന്ന് മടങ്ങിയെത്തിയ ഗൃഹനാഥൻ വീട്ടിൽ പതിയിരിക്കുന്ന ആളെ കുറിച്ച് പൊലീസിന് സൂചന കൊടുത്തു. മോഷണശ്രമത്തിന് ആനന്ദിനെതിരെ കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.