vhse

ആര്യനാട്:ആര്യനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ റിസർവ് ബാങ്കിന്റെയും വിതുര അക്ഷരജനവിദ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരത പരിപാടി ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.റിസർവ് ബാങ്ക് മാനേജർ വി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ്‌ കെ.സുനിൽ കുമാർ,വൈസ് പ്രസിഡന്റ്‌ വേലായുധൻ,കരിയർ മാസ്റ്റർ പി.കെ.ദീപേഷ്,മാത്യു ഐസക് എന്നിവർ സംസാരിച്ചു.ഭാരതീയ റിസർവ് ബാങ്ക് -ധർമ്മങ്ങളും ബാങ്കിംഗും എന്ന വിഷയത്തിൽ വി.ജയരാജ്,മാത്യു ഐസക് ക്ലാസുകൾ നയിച്ചു.ക്വിസ് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.അദ്ധ്യാപകരായ വിനോദ് ആർ.വി,രാജേഷ്.എൻ,മഞ്‌ജുഷ.ഒ.എ,ഷൈനി ക്രിസ്റ്റബിൾ,രഞ്ജിനി.എ.എസ്,സുജ.ടി.എ,രമ്യ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.ഭാരതീയ റിസർവ് ബാങ്ക് സമ്മാനിച്ച വാട്ടർ പ്യൂരിഫയർ വൊക്കേഷണൽ അദ്ധ്യാപിക എസ്.ദിവ്യ ഏറ്റുവാങ്ങി.