വക്കം: തൊപ്പിച്ചന്ത - തൈ വിളാകം പ്രദേശത്ത് താമസിക്കുന്നവർക്ക് ഭൂമിയുടെ പട്ടയം നൽകാനും, കരം തിർക്കാനുള്ള നടപടിക്ക് വേണ്ടിയുളള സർവേ ആരംഭിച്ചു. വർക്കല അഡീഷണൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. തലമുറകളായി ഇവിടെ താമസിക്കുന്ന പ്രദേശവാസികൾ റീസർവേ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. സത്യൻ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം അടിയന്തര നടപടി കൈകൊള്ളും എന്ന് ഉറപ്പ് കിട്ടിയിരുന്നു. തുടർന്ന് എം.എൽ.എ നടത്തിയ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഭൂമി അളന്ന് തിട്ടപ്പെടുത്തി വേഗം ഭൂമിയുടെ ആധികാരിക രേഖകൾ നൽകാനുള്ള നടപടികൾ ആരംഭിച്ചത്.