1

നേമം: ആരോഗ്യ ഇൻഷുറൻസ് കാർഡിൽ പേരു ചേർക്കാൻ കഴിയാത്തതിൽ മനം നൊന്ത് യുവാവ് വീട്ടിനുളളിൽ തൂങ്ങി മരിച്ചു. നേമം പളളിച്ചൽ വള്ളംകോട് വാറുവിള വീട്ടിൽ പരേതനായ സദാശിവൻ നായരുടെയും ഭാരതിയുടെയും മകൻ ശ്രീകുമാർ (42) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് 2.45 ഓടെയായിരുന്നു സംഭവം. ശ്രീകുമാറിന്റെ പുതുതായി നിർമ്മിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആരോഗ്യ ഇൻഷ്വറൻസ് കാർഡിൽ പേരു ചേർക്കുന്നതിനായി കുറച്ചു ദിവസങ്ങളായി ശ്രീകുമാർ ശ്രമം നടത്തുകയായിരുന്നു.

എന്നാൽ ആധാർ കാർഡ് ഇല്ലാത്തതിനാൽ പേരു ചേർക്കാൻ കഴിയാത്തതിലുളള മനോ വിഷമത്തിലാണ് ഇയാൾ തൂങ്ങി മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യ: മഞ്ജു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ഫോട്ടോ: ശ്രീകുമാർ.