sunny

നടവയൽ:കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.നടവയൽ ചിറ്റാലൂർക്കുന്ന് മത്തായിയുടെ മകൻ സണ്ണി (50) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കർണ്ണാടക ഹാന്റ് പോസ്റ്റിന് സമീപത്തെ കൃഷിയിടത്തിലാണ് സണ്ണിയുടെ മൃതദേഹം കണ്ടത്. ഏകദേശം മൂന്ന് ദിവസം മുമ്പാണ് മരിച്ചതെന്നാണ് നിഗമനം. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. എച്ച്.ഡി കോട്ടെ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: മേരി. അമൽജിത്ത്,അഭിജിത്ത് എന്നിവർ മക്കളാണ്.