dysp-award-

കുഴിത്തുറ: രാഷ്ട്രപതി അവാർഡ് പ്രഖ്യാപിച്ച ഡിവൈ.എസ്.പിയെ നാട്ടുകാരും പൊതുപ്രവർത്തകരും അനുമോദിച്ചു. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് ശങ്കരമന്ദിരം സ്വദേശി ഡി.എസ്.പി ഉണ്ണികൃഷ്ണനാണ് രാഷ്ട്രപതി അവാർഡിനർഹനായത്.

ഉണ്ണികൃഷ്ണൻ രാമനാഥപുരം ജില്ലയിലെ അഴിമതി നിരോധന വകുപ്പിന്റെ ഡിവൈ.എസ്.പി ആയിട്ട് ഒൗദ്യോഗിക പദവി വഹിച്ചു വരുകയാണ്.അദ്ദേഹത്തിന്റെ സേവന മികവിന്റെ അംഗീകാരമായി ആഗസ്റ്റ് 15ന് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് പ്രഖ്യാപിച്ചിരുന്നു.അപൂർവം ആൾക്കാർക്ക് മാത്രം ലഭിക്കുന്ന രാഷ്ട്രപതി അവാർഡ് കിട്ടിയ ഉണ്ണികൃഷ്ണനെ അനുമോദിച്ച് കൊല്ലങ്കോട് കണ്ണനാകം ജംഗ്ഷനിൽ ശനിയാഴ്ച വൈകുന്നേരം നാട്ടുകാർ സ്വീകരണയോഗം നടത്തി. ഇതിൽ വസന്ത കുമാർ എം.പി, രാജേഷ്കുമാർ എം.എൽ.എ, മനോതങ്കരാജ്‌ എം.എൽ. എ, പൊലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.