മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മുദാക്കൽ ഗ്രാമപഞ്ചായത്തിൽ നടത്തിയ വയോധികരുടെ സൗഹൃദ കൂട്ടായ്മയായ 'വയോമിത്രം' ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രമാഭായ് അമ്മ സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ,അഡ്വ.എസ് . ഫിറോസ് ലാൽ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,സി.പി. സുലേഖ , എൻ.മുരളി, മോഹനൻ,അനിത രാജൻ ബാബു, വി.ടി. സുഷമ ദേവി,ഇളമ്പ ഉണ്ണികൃഷ്ണൻ,സിന്ധുകുമാരി തുടങ്ങിയവർ സംസാരിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം വയോജനമിത്രം സൗഹൃദ സംഭാഷണം നടത്തി.