നെടുമങ്ങാട് : രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡൽ നേടിയ പൂജപ്പുര വിമൺ ഓപ്പൺ പ്രിസൺ സൂപ്രണ്ട് നെടുമങ്ങാട് കല്ലിംഗൽ കുന്നുംപുറത്ത് വീട്ടിൽ എസ്.സോഫിയാബീവിക്ക് ആദരം. വിവിധ സംഘടനകളുടെ ഭാരവാഹികൾ വനിത സൂപ്രണ്ടിന്റെ വസതിയിലെത്തി അനുമോദിച്ചു.കെ.കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള സോഫിയാബീവിയെ പൊന്നാട ചാർത്തി ആദരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ,സി.രാധാകൃഷ്ണൻ നായർ,രാകേഷ് കമൽ,രഞ്ചു മുഹമ്മദ്,ഇല്യാസ് ഷാജി,നസീർ ഖാൻ,ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.ഇതാദ്യമായാണ് ഒരു വനിതാ ജയിൽ സൂപ്രണ്ടിന് രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡൽ ലഭിക്കുന്നത്.കേരളകൗമുദി നെടുമങ്ങാട് ടൗൺ ഏജന്റ് കല്ലിംഗൽ ദിലീപിന്റെ ഭാര്യയാണ് സോഫിയാബീവി.