vld-3-

വെള്ളറട: കളഞ്ഞുകിട്ടിയ ആറുപവന്റെ മാല ഉടമയ്ക്ക് തിരികെ നൽകി കെ.എസ്.ഇ.ബി കരാറുകാരൻ ബാലരാജ് ആണ് മാതൃകയായത്. വാഴിച്ചൽ കുട്ടമല വി.എ ഭവനിൽ അജിതയുടെ മാലയാണ് കളഞ്ഞുകിട്ടിയത്. മാല വെള്ളറട പൊലീസിൽ ഏല്പിച്ചിരുന്നു. ഉടയെ കണ്ടെത്തിയതോടെ വെള്ളറട സർക്കിൾ ഇൻസ്പെക്കർ എൻ. ബിജു അജിതയെ വിളിച്ചുവരുത്തി ബാലരാജിനെ കൊണ്ട് ഉടമയ്ക്ക് മാല കൈമാറുകയായിരുന്നു.