നെടുമങ്ങാട് : കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഉണ്ടപ്പാറ യൂണിറ്റ് സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.എ.രജിത് ലാൽ ഉദ്‌ഘാടനം ചെയ്തു.വേങ്കവിള സജിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ ജില്ലാ സെക്രട്ടറി അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി ഇ.ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ ട്രഷറർ പേട്ട രവീന്ദ്രൻ,വാർഡ് മെമ്പർ ഷീലാകുമാരി,യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപാലപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്തു.ഭാരവാഹികളായി 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്ന് ജയകുമാരൻ നായർ (പ്രസിഡന്റ്),ഇ.ഷാജഹാൻ (സെക്രട്ടറി), ഗോപാലപിള്ള, നസീർ (വൈസ് പ്രസിഡന്റ്), എൽ.ഉഷാകുമാരി,എസ്.നിജാമുദീൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.