spc

പാറശാല: പൊഴിയൂർ പൊലീസിന്റെ നേതൃത്വത്തിൽ വിരാലി വിമല ഹൃദയ ഹൈ സ്‌കൂളിലെ എസ്.പി.സി. വിദ്യാർത്ഥികൾ വാഹന യാത്രക്കാർക്കായി നടത്തിയനടത്തിയ ട്രാഫിക് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് സബ് ഇൻസ്‌പെക്ടർ പ്രസാദ് നേതൃത്വം നൽകി. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് യാത്ര നടത്തുന്നത് കാലനുമൊത്ത് യാത്ര ചെയ്യുന്നതിന് തുല്യമാണെന്ന സന്ദേശവുമായി എസ്.പി.സി വിദ്യാർത്ഥികളിലൊരാൾ കാലന്റെ വേഷത്തിൽ എത്തിയത് നാട്ടുകാരിൽ പുകിൽ ഉയർത്തി.