nisam

കിളിമാനൂർ: യുവാവിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതികളായ രണ്ടംഗ സംഘം പിടിയിൽ. വാഴോട് ചേറാട്ടുകുഴി തടത്തരികത്ത് വീട്ടിൽ ചിഞ്ചിലാൽ എന്ന് വിളിക്കുന്ന നിസാം, വണ്ടന്നൂർ മഠത്തിൽ കുന്ന് ചരുവിള പുത്തൻവീട്ടിൽ പപ്പു എന്ന് വിളിക്കുന്ന സുമോദ് എന്നിവരാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. കിളിമാനൂർ സ്റ്റേഷനിൽ പ്രതികളുടെ പേരിൽ 15ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മഠത്തിൽകുന്ന് ഷീജാ മൻസിലിൽ ഷിറാസിനെ ആക്രമിച്ച കേസിൽ നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. കിളിമാനൂർ എസ്. എച്ച്. ഒ കെ.ബി.മനോജ് കുമാർ, എസ്. ഐ മാരായ അബ്ദുള്ള, അബ്ദുൾ സലാം, യഹിയാ ഖാൻ, സി .പി .ഒമാരായ രജിത്ത്, സുജിത്, റിയാസ്, റജിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.