p-v-sindhu-world-champion
p v sindhu world champion

2011

ഡച്ച് ഒാപ്പൺ, സ്വിസ് ഇന്റർനാഷണൽ, ടാറ്റ ഒാപ്പൺ

2013

മക്കാവു ഒാപ്പൺ, മലേഷ്യ ഗ്രാൻപ്രീ

2014

മക്കാവു ഒാപ്പൺ

2015

മക്കാവു ഒാപ്പൺ

2016

മലേഷ്യ മാസ്റ്റേഴ്സ്, ചൈന ഒാപ്പൺ

2017

സെയ്ദ് മോഡി ഇന്റർനാഷണൽ, ഇന്ത്യ ഒാപ്പൺ, കൊറിയ ഒാപ്പൺ

2018

വേൾഡ് ടൂർ ഫൈനൽസ്

2019

വേൾഡ് ചാമ്പ്യൻഷിപ്പ്

റണ്ണർ അപ്പ് സിന്ധു

2010 ൽ ഇറാൻ ഇന്റർനാഷണൽ ചലഞ്ച് റണ്ണർ അപ്പായാണ് തുടക്കം

2011 ൽ ഡച്ച് ഒാപ്പൺ ഫൈനലിസ്റ്റ്

2012 ൽ സെയ്ദ് മോഡി ഇന്റർ നാഷണൽ റണ്ണർ അപ്പ്

2014 ഇന്ത്യ ഗ്രാൻപ്രീ ഫൈനലിസ്റ്റ്

2015 ൽ ഡെൻമാർക്ക് ഒാപ്പണിൽ ഫൈനലിസ് 2016 ൽ ഹോംഗ്കോംഗ് ഒാപ്പണിലും ഫൈനലിലെത്തി. ഒളിമ്പിക്സിൽ ഫൈനലിൽ കരോളിന് മാരിനോട് തോറ്റു.

2017 ൽ

ഹോംഗ്കോംഗ് ഒാപ്പണിലും വേൾഡ് ടൂർ ഫൈനൽസിലും റണ്ണർഅപ്പ്

2018 ൽഇന്ത്യ ഒാപ്പൺ, തായ്‌ലൻഡ് ഒാപ്പൺ, വേൾഡ് ചാമ്പ്യൻഷിപ്പ് എന്നിവയിലും കോമൺ വെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഫൈനൽ തോൽവികൾ.

2019 ൽ ആദ്യം ഫൈനൽ കളിച്ചത് ഇന്തോനേഷ്യ ഒാപ്പണിൽ അവിടെ റണ്ണർഅപ്പായി.

പി.വി. സിന്ധു

.ഒളിമ്പിക്സിൽ ബാഡ്മിന്റൺ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ താരം.

. ഒളിമ്പിക്സിൽ മെഡൽ നേടിയിട്ടുള്ള രണ്ടേ രണ്ട് ഇന്ത്യക്കാരിൽ ഒരാൾ (2016 റിയോ വെള്ളി), മറ്റൊരാൾ സൈന നെഹ്‌വാൾ (2012, ലണ്ടൻ ഒളിമ്പിക്സ് വെങ്കലം)

. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം.

. ലോക ചാമ്പ്യൻഷിപ്പിൽ അഞ്ച് മെഡലുകൾ

(ഒരു സ്വർണം രണ്ട് വീതം വെള്ളിയും വെങ്കലങ്ങളും) നേടുന്ന ആദ്യ ഇന്ത്യൻ താരവും രണ്ടാമത്തെ അന്തർദേശീയ താരവും.

കോമൺവെൽത്ത് ഗെയിംസ്

2018

മിക്‌സ്ഡ് ടീം ഇവന്റിൽ സ്വർണം, സിംഗിൾസിൽ വെള്ളി

2014

സിംഗിൾസിൽ വെങ്കലം

ഏഷ്യൻ ഗെയിംസ്

2018

വനിതാ സിംഗിൾസിൽ വെള്ളി

2014

വനിതാ ടീം ഇവന്റിൽ വെങ്കലം

ലോക ചാമ്പ്യൻഷിപ്പുകളിലെ സിന്ധു

2013- കോപ്പൻ ഹേഗൻ-വെങ്കലം

2014- ഗ്വാങ്ഷു-വെങ്കലം

2017-നാൻജിംഗ്-വെള്ളി

2018- ഗ്ളാസ്ഗോ-വെള്ളി

2019-ബാസൽ -സ്വർണം

മധുര പ്രതികാരം

സിന്ധു ആദ്യമായി ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയത് 2017 ലാണ്. അന്ന് തന്നെ തോൽപ്പിച്ച നസോമി ഒക്കുഹാരയെയാണ് ഇന്നലെ സിന്ധു ബാസലിൽ കീഴടക്കിയത്. 19-21, 22-20, 20-22 എന്ന സ്കോറിനായിരുന്നു 2017 ലെ സിന്ധുവിന്റെ ഫൈനൽ തോൽവി. ഇതേ ഒക്കുഹാരയെ കീഴടക്കിയാണ് 2018 ലെ ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ കിരീടം നേടിയത്.

7-6

ഒക്കുഹാരയ്ക്കെതിരായ 13 മത്സരങ്ങളിൽ സിന്ധുവിന്റെ ഏഴാം വിജയമായിരുന്നു ഇന്നലത്തേത്.

അമ്മയ്ക്കുള്ള പിറന്നാൾ സ്വർണം

ഇന്നലെ പിറന്നാൾ ആഘോഷിച്ച അമ്മയ്ക്കാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിലെ സ്വർണം സമർപ്പിച്ചത്. ഇന്ത്യൻ വോളിബാൾ താരങ്ങളായിരുന്ന പി.വി. രമണയുടെയും പി. വിജയയുടെയും മകളാണ് സിന്ധു. രമണ 1986 ൽ സോൾ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായിരുന്നു. 2000 ൽ അദ്ദേഹത്തിന് അർജുന അവാർഡും ലഭിച്ചിട്ടുണ്ട്. സഹോദരി പി.വി. ദിവ്യ ദേശീയ ഹാൻഡ്ബാൾ താരമായിരുന്നു.

കണ്ടുവളർന്ന ഗോപിസാറിനൊപ്പം

വോളിബാൾ താരങ്ങളുടെ മകളായ പി.വി. സിന്ധു ബാഡ്മിന്റൺ താരമായി മാറിയത് പുല്ലേല ഗോപിചന്ദിനോടുള്ള ആരാധനകൊണ്ടാണ്. 2001 ൽ ഗോപിചന്ദ് ആൾ ഇംഗ്ളണ്ട് കിരീടം നേടിയതോടെയാണ് സിന്ധുവിൽ ബാഡ്മിന്റൺ ആവേശമായത്. ഇപ്പോൾ ദേശീയ ബാഡ്മിന്റൺ കോച്ചായ ഗോപിചന്ദാണ് ഫൈനലിൽ സിന്ധുവിനൊപ്പം കോർട്ടിലുണ്ടായിരുന്നത്.

'കൃത്യസമയത്താണ് സിന്ധുവിന് ലോക ചാമ്പ്യനാകാൻ കഴിഞ്ഞത്. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടാൻ ഇൗ നേട്ടം ആത്മവിശ്വാസം പകരും."

പുല്ലേല ഗോപിചന്ദ്

രാജ്യത്തിന്റെ ആദരം

2013 ൽ സിന്ധുവിന് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.

2015ൽ പത്മശ്രീ പുരസ്കാരം

2016 ൽ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്കാരം.