malayinkil

മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ക്ഷേത്രതന്ത്രി പരമേശ്വരൻ വാസുദേവൻഭട്ടതിരിപ്പാട് യജ്ഞമണ്ഡപത്തിൽ നിലവിളക്ക് തെളിയിച്ച് തുടക്കം കുറിച്ചു.യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യ നിത്യജീവിതത്തിൽ ഭാഗവതത്തിനുള്ള പ്രാധാന്യം വിശദീകരിച്ചു.ഐ.ബി.സതീഷ് എം.എൽ.എ, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ,ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.സുനിൽകുമാർ,സെക്രട്ടറി ബി.രമേഷ്‌കുമാർ,മലയിൻകീഴ് വേണുഗോപാൽ എന്നിവർ പങ്കെടുത്തു ഇന്ന് മുതൽ ശനിയാഴ്ച വരെ സപ്താഹ വേദിയിൽ രാവിലെ 7 മുതൽ രാത്രി 7 വരെ ഭാഗവത പാരായണവും പ്രഭാഷണവുമുണ്ടാകും.സെപ്റ്റംബർ 1ന് കൽക്കി അവതാര പാരായണവും തുടർന്ന് ഉച്ചയ്ക്ക് യജ്ഞ സമർപ്പണത്തോടെ സപ്താഹ യജ്ഞം സമാപിക്കും.