u-s-open-tennis
u s open tennis

ഇന്ത്യൻ താരം സുമിത് നാഗലിന്

ആദ്യമത്സരം റോജർ ഫെഡററുമായി

ന്യൂയോർക്ക് : സീസണിലെ അവസാന ഗ്രാൻഡ്ളാം ടൂർണമെന്റായ യു.എസ് ഒാപ്പണിന് ഇന്ന് തുടക്കമാകും. നിലവിലെ ഒന്നാം റാങ്കുകാരനും വിംബിൾഡൺ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ച്, വെറ്ററൻ താരം റോജർ ഫെഡറർ, സ്പാനിഷ് പടക്കുതിര റാഫേൽ നദാൽ തുടങ്ങിയവർ തന്നെയാണ് പുരുഷ വിഭാഗത്തിലെ ഫേവറിറ്റുകൾ. വനിതാ വിഭാഗത്തിൽ നവോമി ഒസാക്കയും സെറീനവില്യംസും ഏൻജലിക് കെർബറും സിമോണ ഹാലെപ്പുമൊക്കെ അണിനിരക്കുന്നു.

ഇന്ന് നടക്കുന്ന ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ താരം സുമിത് നംഗൽ റോജർ ഫെഡററെ നേരിടും.

22 കാരനായ സുമിത് ആദ്യമായാണ് ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന് യോഗ്യത നേടുന്നത്.

മറ്റൊരു ഇന്ത്യൻ താരം പ്രജ്‌‌നേഷ് ഗുണേശ്വരനും ആദ്യറൗണ്ടിനിറങ്ങുന്നു.

1998 നുശേഷം ഇതാദ്യമായാണ് രണ്ട് ഇന്ത്യൻ താരങ്ങൾ സിംഗിൾസ് മെയിൻ ഡ്രിയിൽ കളിക്കുന്നത്.

1998 ൽ മഹേഷ് ഭൂപതിയും ലിയാൻഡർ പെയ്‌സുമാണ് സിംഗിൾസിനിറങ്ങിയത്.

ഗ്രാൻസ്ളാം സിംഗിൾസിൽ കളിക്കാനിറങ്ങുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സുമീത്.