കഴക്കൂട്ടം: പുല്ലരിയാൻ പോയ ആൾ ട്രെയിൻ തട്ടിമരിച്ചു. പുല്ലാട്ടുകരിയിൽ മണകാട്ടുവിളാകം അനിൽഹൗസിൽ സുകുമാരൻ (76) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടോടെ ആറാട്ടുവഴി റെയിൽവേ ഗേറ്റിനടുത്താണ് ട മരിച്ച നിലയിൽ കാണപ്പെട്ടത്. പശുവളർത്തി ഉപജീവനം നടത്തിയിരുന്ന സുകുമാരൻ എല്ലാദിവസവം പുല്ലരിയാൻ ഈ ഭാഗത്തുപോകുമായിരുന്നു. തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരക്കിയിറങ്ങിയപ്പോഴാണ് ട്രാക്കിനടുത്തെ പുല്ലിനിടയിൽ മൃതദേഹം കാണപ്പെട്ടത്. പറച്ചെടുത്ത പുല്ലും സമീപത്തുണ്ടായിരുന്നു. പാളം മുറിച്ച് കണക്കുന്നതിനിടയിൽ ട്രെയിൻ തട്ടിയതാകാമെന്ന് കരുതുന്നു. ഭാര്യ രാധ, മക്കൾ:അനിൽകുമാർ, അജിതകുമാരി, അനിതകുമാരി. മരുമക്കൾ: മനോജ്, പ്രസന്നൻ, സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.