1. ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടി രൂപവത്കരിച്ചത് ആര്?
ബെനിറ്റോ മുസോളിനി
2. സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാഷ്ട്രം?
എത്യോപ്യ
3. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?
ഇന്ത്യ
4. അമേരിക്കൻ ഐക്യനാടുകൾക്ക് 'സ്റ്റാച്യു ഒഫ് ലിബർട്ടി" സമ്മാനിച്ച രാജ്യം ?
ഫ്രാൻസ്
5. ഓൾഡ് ഗ്ളോറി എന്നത് ഏത് രാജ്യത്തിന്റെ ദേശീയ പതാകയാണ്?
അമേരിക്ക
6. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം?
ഇൻഡോനേഷ്യ
7. മഴവിൽദേശം എന്നറിയപ്പെടുന്ന രാജ്യം ?
ദക്ഷിണാഫ്രിക്ക
8. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീഗോർജസ് അണക്കെട്ട് ഏത് രാജ്യത്തിലാണ്?
ചൈന
9. പാഴ്‌സി മതം, ബഹായിമതം എന്നിവ ഉടലെടുത്തത് ഏത് രാജ്യത്താണ്?
ഇറാൻ
10. മെഡിറ്ററേനിയന്റെ മുത്ത്" എന്നറിയപ്പെടുന്ന രാജ്യം?
ലെബനൻ
11. യൂണിയൻ ജാക്ക് എന്നറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്റേതാണ്?
ബ്രിട്ടൺ
12. റഷ്യൻ വിപ്ളവം നടന്ന വർഷം?
1917
13. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം?
അഡിസ് അബാബ
14. ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഫിൻലൻഡ്
15. കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം?
7
16. നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നത് ഏത് കായലിലാണ്?
ആലപ്പുഴയിലെ പുന്നമടക്കായലിൽ
17. വേമ്പനാട്ട് കായൽ അതിർത്തി പങ്കിടുന്ന ജില്ലകൾ?
എറണാകുളം, ആലപ്പുഴ, കോട്ടയം
18. വേമ്പനാട്ട് കായലിലെ കുമരകം വിനോ ദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല?
കോട്ടയം
19. ആശ്രാമം കായൽ എന്നറിയപ്പെടുന്നത്?
അഷ്ടമുടിക്കായൽ
20. പ്രസിഡൻസ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ
അഷ്ടമുടിക്കായൽ.