ggg

നെയ്യാ​റ്റിൻകര: വിദ്യാർഥികളിൽ സാമൂഹിക ബോധവും അർപ്പണമനോഭാവവും വളർത്തിയെടുക്കാനും പ്രളയദുരിതത്തിൽ നിന്നും എങ്ങനെ സംരക്ഷണം നേടാമെന്നതിനെ കുറിച്ചും ആലോചിക്കാനായി നെയ്യാ​റ്റിൻകര വിശ്വഭാരതി പബ്ലിക് സ്‌കൂളിലെ ഹരിത ക്ലബും സോഷ്യൽ സയൻസ് ക്ലബും. ഇരു ക്ലബുകളും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

നഗരസഭാദ്ധ്യക്ഷ ഡബ്യൂ.ആർ. ഹീബ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജിംഗ് ട്രസ്​റ്റി വി. വേലപ്പൻ നായർ, വൈസ് ചെയർമാൻ ആർ.വി. സനിൽ കുമാർ, അക്കാഡമിക് ഡയറക്ടർ ഡോ.പി. മോഹൻകുമാർ, സീനിയർ പ്രിൻസിപ്പൽ എസ്. ജയദേവൻ, പ്രിൻസിപ്പൽ ജി.പി. സുജ, സുരേഷ് കുമാർ, നാരായണറാവു തുടങ്ങിയവർ പ്രസംഗിച്ചു.
സ്‌കൂളിലെ ഹരിത ക്ലബിലെയും സോഷ്യൽ സയൻസ് ക്ലബിലെയും വിദ്യാർഥികൾ ശേഖരിച്ച 27500 നോട്ടുബുക്കുൾ, 11000 പേനകൾ, 9600 പെൻസിലുകൾ, 500-ൽ അധികം ജാമിതി ബോക്‌സുകൾ എന്നിവ വി. വേലപ്പൻ നായർ അധികൃതർക്ക് കൈമാറി. സ്‌കൂളിൽ നിന്നും ശേഖരിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാരിന് കൈമാറുമെന്ന് മാനേജിംഗ് ട്രസ്​റ്റി അറിയിച്ചു.