mini

കിളിമാനൂർ: എല്ലാ കശുഅണ്ടി തൊഴിലാളികൾക്കും ഇ.എസ്.ഐ. പരിരക്ഷ ഉറപ്പ് വരുത്തുമെന്നും മിനിമം തൊഴിൽ ദിനം 200 ആക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ. സംസ്ഥാന കശുഅണ്ടി വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ കിളിമാനൂരിൽ പുതിയതായി പണി കഴിപ്പിച്ച പരിപ്പ് വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കാഷ്യൂ കോർപറേഷൻ ചെയർമാൻ അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു, വാർഡ് മെമ്പർ ജലജ എന്നിവർ പങ്കെടുത്തു.