psc

തി​രു​വ​ന​ന്ത​പുരം: കാറ്റഗറി നമ്പർ 217/2018 പ്രകാരം ആരോഗ്യ വകുപ്പിൽ ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേ​ഡ് 2, കാറ്റഗറി നമ്പർ 572/2017, 573/2017 പ്രകാരം പട്ടികജാതി വികസന വകുപ്പിൽ ട്രെയി​നിംഗ് ഇൻസ്ട്രക്ടർ (എം.എം.വി.) (നേരിട്ടും തസ്തികമാറ്റം മുഖേന​യും), കണ്ണൂർ ജില്ലയിൽ കാറ്റഗറി നമ്പർ 68/2018 പ്രകാരം എക്‌സൈസ് വകുപ്പിൽ ഡ്രൈവർ (എൻ.സി.എ.-എൽ.സി./എ.ഐ) ത​സ്​തി​ക​കളിൽ ചു​രു​ക്ക​പട്ടി​ക പ്ര​സി​ദ്ധീ​ക​രിക്കാൻ പി.എ​സ്.സി യോ​ഗം തീ​രു​മാ​നിച്ചു.

കാറ്റഗറി നമ്പർ 74/2019 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മ്യൂസിക് (ഒന്നാം എൻ.സി.എ.- മുസ്ലിം), ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 326/2018 പ്രകാരം ജൂനിയർ കൺസൾട്ടന്റ് (സൈക്യാട്രി) മൂന്നാം എൻ.സി.എ.-പട്ടികജാതി വിഭാഗം, കാറ്റഗറി നമ്പർ 315/2018, 316/2018, 317/2018 പ്രകാരം ജൂനിയർ കൺസൾട്ടന്റ്(ജനറൽ സർജറി) രണ്ടാം എൻ.സി.എ.- പട്ടികജാതി വിഭാഗം, മുസ്ലിം, ഈഴവ/തിയ്യ/ബില്ല​വ ത​സ്​തി​ക​കളിൽ അ​ഭി​മു​ഖം ന​ടത്താൻ ഇന്ന​ലെ ചേർ​ന്ന പി.എ​സ്.സി യോ​ഗത്തിൽ തീ​രു​മാ​ന​മായി.
കാറ്റഗറി നമ്പർ 192/2016 പ്രകാരം സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് 2 തസ്തികയിലേക്ക് 29, 30 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം.