വൈവാ വോസി
ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷകളുടെ വൈവാ വോസി സെപ്തംബർ 3 മുതൽ ആരംഭിക്കും.
തീയതി നീട്ടി
സർവകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ ട്രെയിനിംഗ് കോളേജുകളിലേക്ക് ബി.എഡ് അഡ്മിഷനുളള തീയതി 31 വരെ നീട്ടി.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ എം.ബി.എ (2018 - 2020 ബാച്ച്) (എസ്.ഡി.ഇ) ഒക്ടോബർ 2019 പരീക്ഷയ്ക്ക് പിഴ കൂടാതെ സെപ്തംബർ 17 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ സെപ്തംബർ 26 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും സെപ്തംബർ 6 വരെ അപേക്ഷിക്കാം.
എം.എ സോഷ്യോളജി രണ്ടാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ.
ബി.എൽ.ഐ.എസ്.സി (ഒരു വർഷ കോഴ്സ്) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ 6 വരെ അപേക്ഷിക്കാം.
സംസ്കൃത ദിനാചരണം
സംസ്കൃതവിഭാഗത്തിന്റെയും വേദാന്തപഠനകേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിൽ സംസ്കൃത ദിനാചരണം 27 ന് സെനറ്റ് ചേംബറിൽ നടത്തും. രാവിലെ 11 മണി മുതൽ 'സാമൂഹിക നവോത്ഥാനം സംസ്കൃതത്തിലൂടെ' എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും സംഘഗാന മത്സരവും സംഘടിപ്പിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ 'പ്രിയമാനസം' എന്ന സംസ്കൃതചലച്ചിത്രത്തിന്റെ പ്രദർശനവും ഉണ്ടായിരിക്കും.