dyfi

കാട്ടാക്കട:കേരള സർവകലാശാലയിലെ എം.എസ്.സി അക്വാട്ടിക് ബയോളജി ഫിഷറീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ അർച്ചന സതീഷിന് ഡി.വൈ.എഫ്.ഐ കാട്ടാക്കട ബ്ലോക്ക് സെക്രട്ടറി വി.വി അനിൽ ഉപഹാരം നൽകി.തുടർപഠനത്തിനുള്ള സാമ്പത്തിക സഹായവും നേതാക്കൾ ഉറപ്പാക്കി.ബ്ലോക്ക് പ്രസിഡന്റ് ആർ.രതീഷ്,സി.പി.എം മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.സുരേഷ് കുമാർ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ശരൺ,ഷൈൻദാസ്,നബീൽ, നന്ദു എന്നിവർ പങ്കെടുത്തു.