പാങ്ങോട്: പുതിയ സ്റ്റാളുകളും സ്ഥല സൗകര്യങ്ങളും ആവശ്യത്തിനുണ്ടെങ്കിലും പെരി വെയിലിലും പെരുമഴയയത്തും കച്ചവടം ചെയ്യാണ് ഭരതന്നർ പബ്ളിക് മാർക്കറ്റിനുള്ളിലെ കച്ചവടക്കാരുടെ വിധി .പാങ്ങോട് പഞ്ചയത്തിലെ ഭരതന്നൂർ പബ്ളിക് മാർക്കറ്റിന്റെ കാര്യമാണിത്. മാർക്കറ്റിനുള്ളിൽ ലക്ഷങ്ങൾ മുടക്കി നിമ്മിച്ച സ്റ്റാളുകൾ വർഷങ്ങളായി വെറുതേ കിടക്കുന്നു.. എന്നാൽ അവ ലേലം ചെയ്ത് കച്ചവടക്കാർക്ക് നൽകാൻ പഞ്ചായത്ത് അധികൃതർ ഇനിയും കൂട്ടാക്കിയിട്ടില്ല.സ്ഥല പരിമിതികാരണം നിലത്ത് ചാക്ക് വിരിച്ച് വ്യാപാരം നടത്തേണ്ട അവസ്ഥയാണ്. മഴക്കാലങ്ങളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പറയേണ്ട.
മാർക്കറ്റിനുള്ളിൽ മദ്ധ്യഭാഗത്ത് മത്സ്യ കച്ചവടക്കാക്കായി സിമന്റ് സ്റ്റാന്റുകൾ നിർമിച്ചിട്ടുണ്ടെങ്കിലും രാവിലെ പത്ത് മണിയാകുമ്പോഴേയ്ക്കും ഇവിടെ വെയിലാകും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ മാർക്കറ്റിൽ മത്സ്യക്കച്ചവടം നടക്കുന്നുണ്ട്.
സ്റ്റാളുകൾ തങ്ങൾക്ക് കച്ചവടത്തിനായി നൽകണമെന്ന് വ്യാപാരികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിവും നടന്നില്ല.
പാങ്ങോട് പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ഇവിടെ സ്റ്റാളുകൾ നിർമ്മിച്ചത്.. നിലവിൽ ഈ സ്റ്റാളുകൾ കൊണ്ട് പഞ്ചയത്തിനോ നാട്ടുകാർക്കോ യാതൊരു ഉപയോഗവുമില്ല.