spot-allotment

തിരുവനന്തപുരം: അഖിലേന്ത്യാ കൗൺസലിംഗിൽ ഇ.എസ്.ഐ, ആൾഇന്ത്യാ ക്വോട്ടയിൽ അലോട്ട്മെന്റ് വഴി ഒഴിവുണ്ടായ എം.ബി.ബി.എസ് സീറ്റുകളിലേക്ക് 30ന് എൻട്രൻസ് കമ്മിഷണർ കേന്ദ്രീകൃത സ്പോട്ട് അലോട്ട്മെന്റ് നടത്തും. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സ്പോട്ട് അഡ്‌മിഷൻ.

എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള കേരളാ മെഡിക്കൽ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പങ്കെടുക്കാം. അഖിലേന്ത്യാ കൗൺസലിംഗിലൂടെ നിലവിൽ പ്രവേശനം നേടിയവർക്കും എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിലൂടെ എം.ബി.ബി.എസ് പ്രവേശനം നേടിയവർക്കും സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാനാവില്ല. ‘www.cee.kerala.gov.in’ വെബ്സൈറ്റിലെ ഹോംപേജിൽ നിന്ന് 28ന് വൈകിട്ട് 6വരെ രജിസ്ട്രേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം. സ്ലിപ്പുമായെത്തുന്നവരെയേ അലോട്ട്മെന്റിന് പരിഗണിക്കൂ.

അലോട്ട്മെന്റ് ലഭിക്കുന്നവർ എൻട്രൻസ് കമ്മിഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന മൂന്നുലക്ഷം രൂപയുടെ ഡി.ജി. ഹാജരാക്കണം. ബാക്കി തുക പ്രവേശനം ലഭിച്ച കോളേജിൽ അടയ്ക്കണം. പട്ടികവിഭാഗക്കാരും ഒ.ഇ.സിക്കാരും ഫീസടയ്ക്കേണ്ടതില്ല. രജിസ്ട്രേഷൻ സ്ലിപ്പിനും ഡി.ഡിക്കും പുറമേ മറ്റു കോഴ്സുകളിൽ പ്രവേശനം നേടിയവരടക്കമുള്ളവരുടെ ഒറിജിനൽ ടി.സി, സർട്ടിഫിക്കറ്റുകൾ, ജനനത്തീയതി തെളിയിക്കുന്ന രേഖ, കീം ഡാറ്റാ ഷീറ്റ്, ശാരീരികക്ഷമതാ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. ഫോൺ- 0471 -þ2339101, 2339102, 2339103, 2339104& 2332123 (10 am –5 pm)