മലയിൻകീഴ്: പേയാട് സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപരുമുൾപ്പെട്ട സംഘം പ്രളയം ബാധിച്ച നിലമ്പൂരിലെ കവളപ്പാറയുടെ സമീപപ്രദേശത്തുള്ള പാതാറിൽ ശുചീകരണം നടത്തി. 60 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ള കിറ്റുകൾ വിതരണം ചെയ്തു.
നിലമ്പൂർ പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മാത്യുസാണ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി സഹായം കൈമാറുന്നതിന് അവസരമൊരുക്കിയത്. ഭക്ഷ്യധാന്യങ്ങൾ വസ്ത്രങ്ങൾ ക്ലീനിംഗ് ഉപകരണങ്ങൾ മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.
സ്കൂളിലെ എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. റോയ്, എൻ.എസ്.എസ്- പ്രോഗ്രാം ഓഫീസർ ജോൺ, എസ്.പി.സി. സി.പി.ഒ. കോൺക്ലിൻ ജിമ്മി സ്കൗട്ട് മാസ്റ്റർ ജോസഫ് സുനിൽ സർ, സ്റ്റാഫ് സെക്രട്ടറി ബിജു, അലക്സ് എന്നീ അദ്ധ്യാപകരും 12 എച്ച്.എസ്.എസ്. വിദ്യാർത്ഥികളും ഉൾപ്പെട്ട സംഗമാണ് നിലമ്പൂരിലെത്തിയത്.