തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാനച്ചടങ്ങ് 30ന് രാവിലെ 11ന് തൃശൂർ മെഡിക്കൽ കോളേജ് അലൂമ്‌നി അസോസിയേഷൻ ആഡി​റ്റോറിയത്തിൽ നടത്തും. ചാൻസലർ ഗവർണർ പി. സദാശിവം ബിരുദദാനം നിർവഹിക്കും. പ്രോ ചാൻസലറായ ആരോഗ്യ മന്ത്റി കെ. കെ. ശൈലജ മുഖ്യപ്രഭാഷണം നടത്തും.

ആയുർവേദത്തിൽ ഒന്നാം റാങ്കു നേടിയ തിരുവനന്തപുരം ഗവ. ആയുർവേദ മെഡിക്കൽ കോളേജിലെ ജസ്‌നി വി. ജോസ് , ഹോമിയോപ്പതിയിൽ ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ അഞ്ജന ആർ. കൃഷ്ണൻ , സിദ്ധയിൽ ഒന്നാം റാങ്കു നേടിയ തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ അപർണ എസ്, ബി. ഫാം (ആയുർവേദയിൽ ) ഒന്നാം റാങ്കു നേടിയ പറശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിലെ ഐശ്വര്യ വേണു സി., ബി.ഫാമിൽ ഒന്നാം റാങ്കു നേടിയ ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിലെ മരിയ ദേവസി, അലൈഡ് ഹെൽത്ത് സയൻസസിൽ കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് സ്‌പെഷ്യൽ കോളേജിലെ മീന നായർ എം. (ബി.പി.ടി), കോഴിക്കോട് ബേബി മെമ്മോറിയൽ കോളേജ് ഒഫ് അലൈഡ് മെഡിക്കൽ സയൻസസിലെ കാവ്യ.എസ്. (ബി.എ.എസ്.എൽ.പി) എന്നിവർക്ക് ക്യാഷ് അവാർഡും നൽകും.