maram

വിതുര: പൊൻമുടി-വിതുര റോഡിൽ കല്ലാർ ജംഗ്ഷനിൽ ഡി.ടി.പി.സിയുടെ വിശ്രമകേന്ദ്രത്തിന് മുൻ വശത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. വേരുകൾ പുറന്തള്ളി ഏതുസമയത്തും കടപുഴകിവീഴാവുന്ന അവസ്ഥയിലാണ്. മഴയത്തും കാറ്റത്തും അനവധി തവണ ഇൗ മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീണിട്ടുണ്ട്. പൊൻമുടിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളം കൂടിയാണ് കല്ലാർ. മരം നിലം പൊത്തിയാൽ വീടുകൾ തകരുകയും, വൈദ്യുതി ലൈൻ പൊട്ടി വീഴുന്നതുൾപ്പടെ വൻ അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്. മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കല്ലാർ എക്സ് സർവീസ്മെൻസ് റസിഡന്റ്സ് അസോസിയേഷൻ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകിച്ചിട്ടില്ല. മരം അടിയന്തരമായി മുറിച്ച് അപകടം ഒഴിവാക്കണമെന്ന് കേരളകൗമുദി കല്ലാർ ഏജന്റും,സി.പി.എം നേതാവുമായ മംഗലകരിക്കകം മോഹനനും, എസ്.എൻ.ഡി.പി ആനപ്പാറ ശാഖാ സെക്രട്ടറി പി. ശശിയും ആവശ്യപ്പെട്ടു.