lic

തിരുവനന്തപുരം : എൽ.ഐ.സി ഏജന്റ്സ് കോൺഗ്രസ് നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനം എൽ.ഐ.സി ഏജന്റ്സ് കോൺഗ്രസ് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി. സുദർശനൻ, റാഫേൽ, ബഷീർഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി. സുദർശനൻ, വൈസ് പ്രസിഡന്റുമാർ ബൻസീഗർ, ലൈല, ജനറൽ സെക്രട്ടറി ബഷീർ ഖാൻ, സെക്രട്ടറിമാർ റാഫേൽ, രാജേന്ദ്രൻ, ട്രഷറർ ബാബുരാജ് ഉൾപ്പെടെ 15 അംഗ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു.