തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഡി ടു എച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ പ്രോഗ്രാമുകൾ ലഭ്യമാക്കുന്നതിനായി പ്രത്യേക ഓഫറുകളും പാക്കേജുകളും പ്രഖ്യാപിച്ച് ഡിഷ് ടിവി. ഉപഭോക്താക്കൾക്ക് മികച്ച ഉള്ളടക്കം നൽകുക എന്ന ലക്ഷ്യത്തോടെ 'ഗോൾഡ് മലയാളം കോമ്പൊ' ഓഫറിൽ കെ.ടി.വി, സൺ ടി.വി, ഉദയ ടി.വി എന്നീ മൂന്ന് സൺ ചാനലുകൾ അധികമായി ലഭിക്കും. ആനൂകൂല്യങ്ങളുടെ ഭാഗമായി പോപ്പുലർ മലയാളം കോമ്പൊ, ഗോൾഡ് മലയാളം കോമ്പൊ, ഗോൾഡ് മലയാളം എച്ച്.ഡി കോമ്പൊ എന്നി മൂന്ന് ഓഫറുകൾ ആറ് മാസത്തേക്ക് 999 രൂപ മുതൽ 2049 രൂപ വരെ ലഭ്യമാണ്.
എക്‌സ്‌ക്ലൂസീവ് ഓഫറുകളിലൂടെ ഡിഷ് ടി.വിയെ ഉപഭോക്താവിനോട് കൂടുതൽ അടുപ്പിച്ച് നിറുത്തുക എന്നതാണ് ലക്ഷ്യമെന്ന് ഓഫറുകൾ അവതരിപ്പിച്ച് ഡിഷ് ടി.വി ഇന്ത്യ ലിമിറ്റഡിന്റെ ദേശീയ ബിസിനസ് തലവൻ ഗുർപ്രീത് സിംഗ് പറഞ്ഞു. പുതിയ കണക്‌ഷൻ എടുക്കുന്നവർക്കായി കമ്പനി മൂന്ന് മാസത്തേക്കുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രത്യേക ആനുകൂല്യങ്ങൾ സെപ്തംബർ 30 വരെ ലഭ്യമാകും.
1399 രൂപ എസ്.ഡി ബോക്‌സിനൊപ്പം ഗോൾഡ് മലയാളം കോമ്പൊ, 2499 രൂപ, 1899 രൂപ എച്ച്.ഡി ബോക്‌സിനൊപ്പം ഗോൾഡ് മലയാളം എച്ച്.ഡി കോമ്പൊ, 2599 രൂപ, 1999 രൂപ ആർ.എഫ് റിമോട്ടോടു കൂടി എച്ച്.ഡി ബോക്‌സ് മലയാളം എച്ച്.ഡി കോമ്പൊ എന്നീ ഉദ്ഘാടന ഓഫറുകൾ മൂന്ന് മാസ കാലാവധിയിൽ ലഭിക്കും.