2
ഫോട്ടോ

വിഴിഞ്ഞം: ഭർത്താവ് അപകടത്തിൽ മരിച്ച് രണ്ടാഴ്ചയാകവെ ഭാര്യയും മരിച്ചു. ഇതോടെ രണ്ട് പെൺകുട്ടികൾ അനാഥരായി.മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മരിച്ച വിഴിഞ്ഞം ഹാർബർ റോഡ് 50-ാം കോളനിയിൽ അബ്ദുൾ റഹ്മാന്റെ ഭാര്യ സുബൈദ (44)യാണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്.ഇവരുടെ മക്കളായ ബീമ (19), ഹഫ്സ (13) എന്നിവരുടെ ജീവിതം ഇനി എങ്ങനെയെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശങ്ക.കഴിഞ്ഞ 7 വർഷമായി ഹൃദ്രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സുബൈദ ഭർത്താവിന്റെ മരണത്തോടെ തളർന്നു കിടപ്പിലായി. 8 ദിവസം മുമ്പ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . ഇവർ വാടക വീട്ടിലാണ് താമസിക്കുന്നത്. അമ്മയുടെ അസുഖവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം മൂത്തമകൾ ബീമ പഠിത്തം ഉപേക്ഷിച്ചു.രണ്ടാമത്തെ മകൾ ചൊവ്വര മാധവ വിലാസം സ്കൂളിലെ 7 റാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഫോട്ടോ: കടലിൽ മത്സ്യബന്ധനത്തിനിടെ മരിച്ച അബ്ദുൾ റഹ്മാനും ഇന്നലെ മരിച്ച ഭാര്യ സുബൈദയും