ddd

നെയ്യാ​റ്റിൻകര: എൻ.എസ്.എസ് താലൂക്ക് യൂണിയനിലെ പെരുമ്പഴുതൂർ പെരുങ്കടവിള മേഖലകളിൽപ്പെട്ട കരയോഗങ്ങൾക്കായി താലൂക്ക് ഹ്യൂമൻ റിസോഴ്‌സ് സെന്ററിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നമ്മുടെ ആരോഗ്യം പദ്ധതി പ്രകാരം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന് രാജേഷ്. സി.പി നേതൃത്വം നൽകി. ക്യാമ്പിൽ ഇ.സി.ജി, തുടങ്ങി വിവിധ പരിശോധനകൾ സൗജന്യമായിരുന്നു. മേഖല കൺവീനർ മാമ്പഴക്കര രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, എസ്. സരേഷ് കുമാർ എന്നിവർ പങ്കെടുത്തു. കോഓർഡിനേ​റ്റർ ജി. പ്രവീൺകുമാർ സ്വാഗതവും യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻനായർ നന്ദിയും പറഞ്ഞു.