തിരുവനന്തപുരം: കേന്ദ്ര സർക്കാർ നവംബറിൽ ഒപ്പിടുന്ന റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് (ആർ.സി.ഇ.പി) കരാർ കേരളത്തിലെ കർഷകർക്ക് ദോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനതല കാർഷിക വികസന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ കാർഷിക സമൃദ്ധമായ നാടാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം. കൃഷിക്കാർക്ക് ആവശ്യമായ വായ്‌പ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, കെ. കൃഷ്ണൻകുട്ടി, കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, കാർഷികോത്പാദന കമ്മിഷണർ ഡി.കെ. സിംഗ്, കൃഷി ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കർഷക സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.