മലയിൻകീഴ് : കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രപസിഡന്റ് എസ്.രാധാകൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വാസുദേവൻനായർ,കെ.വി.രാജീവ്,എം.അനിൽകുമാർ,എ.പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.വായനാമൽസരം ഡോ.ബി.വി.ശശികുമാർ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം ഐ.ബി.സതീഷ്.എം.എൽ.എ.ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായരുടെ അദ്ധ്യക്ഷതയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽരാധാകൃഷ്ണൻ,ജില്ലാപഞ്ചായത്ത് അംഗം വി.ആർ.രമാകുമാരി,ജനപ്രതിനിധികളായ എൽ.അനിത,എസ്.ചന്ദ്രൻനായർ,എ.ചന്ദ്രമതി എന്നിവർ സംസാരിച്ചു.മൽസര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.