തിരുവനന്തപുരം: മണക്കാട് ശക്തിസ്വരൂപിണി രാജരാജേശ്വരി ക്ഷേത്രത്തിലെ ഈ വർഷത്തെ ആടിച്ചൊവ്വ സംഗീതോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മഹായോഗിനി ലളിതാമ്മ, മണക്കാട്ടിലമ്മ രാജരാജേശ്വരി സംഗീത പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. രാജരാജേശ്വരി സംഗീതരത്ന പുരസ്‌കാരം സംഗീതജ്ഞൻ ചിറയിൻകീഴ് സുധീഷിനാണ്. ലളിതകലാ അക്കാഡമിയുടെ ഈ വർഷത്തെ കാർട്ടൂൺ അവാർഡ് നേടിയ മണക്കാട് എ. സതീഷ് കുമാർ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. ക്ഷേത്ര മഠാധിപതി രാമചന്ദ്രൻ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവനന്തപുരം രവീന്ദ്രൻ, ശ്രീവരാഹം വിജയകുമാർ, മണക്കാട് സദാശിവൻ നായർ, പി.എൽ.ആർ.എ. വിജയകുമാർ, പ്രൊഫ. കടനാട് ഗോപി, ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.