കുളത്തൂർ: എസ്.എൻ.നഗർ കുഞ്ചാലുംമൂട് കരുവിള നന്ദിതാഭവനിൽ അനിൽകുമാറിന്റെ ഭാര്യ ശോഭ (50 ) യെ വീടിന് പിറകിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചക്ക് 2 .45 ന് വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. വി.എസ്.എസ്.സി. റോഡിൽ മൊബൈൽ ഷോപ്പ് നടത്തുന്ന അനിൽകുമാർ വീട്ടിലെ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശോഭയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.എറണാകുളം സ്വദേശികളായ കുടുംബം ഏതാനും വർഷം മുമ്പാണ് ഇവിടെ വീടുവാങ്ങി താമസം തുടങ്ങിയത്. കുടുംബ പ്രശ്‍നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സമീപവാസികൾ പറയുന്നു. മകൾ: ലക്ഷ്മി ( എയർഫോഴ്സ് ).
ക്യാപ്‌ഷൻ: മരിച്ച ശോഭ