ന്യൂഡൽഹി : സാമ്പത്തിക പരാധീനതകളിൽപ്പെട്ട പൂനെ സിറ്റി എഫ്.സിക്ക് പകരം ഐ.എസ്.എല്ലിൽ പുതിയ ക്ളബ് വരുന്നു. കേരള ബ്ളാസ്റ്റേഴ്സിന്റെ മുൻ സി.ഇ.ഒ വരുൺ ത്രിപുരനേനി, ഐ.ടി വ്യവസായിയായ വിജയ് മധുരി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദ് എഫ്.സിയാണ് പുതിയ ക്ളബ്.