1

വിഴിഞ്ഞം: വാഹന പരിശോധനയ്ക്കിടെ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ. വിഴിഞ്ഞം മുക്കോലയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രാജുവിനെയാണ് (39) വിഴിഞ്ഞം എസ്.ഐ സജിയും സംഘവും പിന്തുടർന്ന് പിടികൂടിയത്. ബൈക്കിലെത്തിയ പ്രതി വാഹന പരിശോധനയ്ക്കിടെ സി.പി.ഒ റഷീദിന്റെ മുഖത്തിടിക്കുകയും ക്രൈം എസ്.ഐ രഞ്ജിത്തിനെ തള്ളിയിടുകയും ചെയ്‌ത ശേഷം ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.