കടയ്ക്കാവൂർ: പ്ളാവഴികം ഗുരുമന്ദിര പ്രതിഷ്ഠാവാർഷികവും ശാഖാ വാർഷികവും ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ ഉദ്ഘാടനം ചെയ്തു. രാവിലെ ഗുരുപൂജയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം പതാക ഉയർത്തി.
തുടർന്ന് സമൂഹ പ്രാർത്ഥനയും മഹാഗുരു പൂജയും, മംഗളാരതിയും നടന്നു. പരമാനന്ദ സ്വാമികൾ(ശിവഗിരി മഠം) കാർമികത്വം വഹിച്ചു. ഗുരു പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ശാഖാ വാർഷിക പൊതുയോഗത്തിൽ ശാഖാ പ്രസിഡന്റ് എസ്. പ്രകാശം അദ്ധ്യക്ഷത വഹിച്ചു.
സ്വാമി വിശാലാനന്ദ (ശിവഗിരി മഠം) അനുഗ്രഹ പ്രഭാഷണം നടത്തി. ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഹരിദാസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ യൂത്ത്മൂമെന്റ് ചെയർമാൻ അനൂപ് വെന്നികോട്, യൂണിയൻ യൂത്ത്മൂമെന്റ് കൗൺസിലർ രജനു പനയറ, അഡ്വ. പ്രതാപൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി സീമ, ശാഖാ വൈസ് പ്രസിഡന്റ് ഗിരിജ തുടങ്ങിയവർ സംസാരിച്ചു. ശാഖാ എക്സികൂട്ടീവ് അംഗങ്ങളായ ബി. ശശികുമാർ സ്വാഗതവും എസ്. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
വിവിധ രംഗങ്ങളിൽ വ്യക്തി മുദ്ര നേടിയ എസ്.എൽ. നാരായണൻ, ധന്യാ ചന്ദ്രൻ, എസ്. റീജ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.