adoor-prakash-mp-ulkadana

കല്ലമ്പലം: ജില്ലാപഞ്ചായത്ത് മണമ്പൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഇ. റിഹാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും കരവാരം രണ്ടാം വാർഡ്‌ പാവല്ല പള്ളിമുക്കിൽ നടന്ന കുടുംബയോഗത്തിന്റെയും ഉദ്ഘാടനം അടൂർ പ്രകാശ്‌ എം.പി നിർവഹിച്ചു. ഇലക്‌ഷൻ കോ - ഓഡിനേറ്റർ എസ്. മണിലാൽ അദ്ധ്യക്ഷനായി. ഇലക്‌ഷൻ കമ്മിറ്റി രണ്ടാം വാർഡ്‌ ചെയർമാൻ വഹാബുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ. ജോഷി, ഡി.സി.സി അംഗം എസ്.എം. മുസ്‌തഫ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ദിലീപ് കുമാർ, യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി സന്തോഷ്‌കുമാർ, അംബിരാജ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജയപാൽ, മുഹമ്മദ്‌ റാഫി, മണ്ഡലം സെക്രട്ടറിമാരായ ഈരാണി മജീദ്‌, മണ്ഡലം ഭാരവാഹി ഇബ്രാഹിംകുഞ്ഞ്, ഹരിലാൽ, ബൂത്ത് പ്രസിഡന്റ് സുൽഫിക്കർ, ബദറുദ്ദീൻ കൈപ്പടകോണം, ഹൈറുനിസ, രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു. ശ്രീധരൻ നന്ദി പറഞ്ഞു.